ശബരിമലയില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരാള്‍ കൂടി മരിച്ചു
Monday, January 16, 2023 4:47 PM IST
പത്തനംതിട്ട: ശബരിമലയില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി രജീഷ്(35) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ചെറിയനാട് സ്വദേശി ജയകുമാര്‍ (47) നേരത്തെ മരിച്ചിരുന്നു. ചെങ്ങന്നൂര്‍ കാരയ്ക്കാട് പാലക്കുന്ന് മോടിയില്‍ അമല്‍ (28) ആണ് നിലവില്‍ ചികിത്സയിലുള്ളത്.
കഴിഞ്ഞ ജനുവരി രണ്ടിന് മാളികപ്പുറം ക്ഷേത്ര നടയ്ക്ക് പിന്‍ഭാഗത്തെ പടക്കശാലയിലാണ് അപകടമുണ്ടായത്. കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.