ഗ്രെറ്റ തുൻബെർഗ് പോലീസ് കസ്റ്റഡിയിൽ
Wednesday, January 18, 2023 3:03 AM IST
ബെർലിൻ: സ്വീഡിഷ് കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ ജർമനിയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ജർമനിയിലെ ഒരു ഗ്രാമത്തിൽ കൽക്കരി ഖനി വികസിപ്പിക്കുന്നതിനെതിരായി നടന്ന പ്രതിഷേധത്തിനിടെയാണ് ഗ്രെറ്റയെ പോലീസ് പിടികൂടിയത്.
ഗ്രെറ്റയ്ക്കൊപ്പം നിരവധി പ്രതിഷേധക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഗ്രെറ്റയുമായി പോലീസ് ഉദ്യോഗസ്ഥർ നടന്നുനീങ്ങുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കസ്റ്റഡിയിലുള്ള സമരക്കാരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും തുടർനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും പോലീസ് അറിയിച്ചു.