കലോത്സവത്തിന് മാംസാഹാരം പുറത്തുനിന്ന് വാങ്ങി കഴിക്കാമെന്ന് സ്പീക്കർ
Sunday, January 22, 2023 5:48 PM IST
തിരുവനന്തപുരം: സ്കൂൾ കലോത്സവ വേദികളിൽ മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർക്ക് പുറത്തുനിന്ന് വാങ്ങിക്കഴിക്കാമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. കോഴിക്കോട് കലോത്സവ സമയത്തുണ്ടായത് അനാവശ്യ വിവാദമാണെന്നും സ്പീക്കർ പ്രതികരിച്ചു.
ചിക്കൻ ബിരിയാണി കഴിച്ചശേഷം ഒരു കുട്ടി എങ്ങനെയാണ് വേദിയിൽ നൃത്തം ചെയ്യുക. തനിക്ക് നോൺ വെജ് ഭക്ഷണത്തോടാണ് പ്രിയമെന്നും എന്നാൽ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഭക്ഷണമെന്ന നിലയിൽ കലോത്സവം പോലെയുള്ള ഒത്തുച്ചേരലിൽ വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലതെന്നും ഷംസീർ പറഞ്ഞു.
അടുത്ത വർഷത്തെ കലോത്സവം മുതൽ നോണ്‍ വെജ് വിഭവങ്ങള്‍ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു.