ജാർഖണ്ഡിൽ നഴ്സിംഗ് ഹോമിൽ തീപിടിത്തം; അഞ്ചുപേർ മരിച്ചു
വെബ് ഡെസ്ക്
Saturday, January 28, 2023 10:20 AM IST
റാഞ്ചി: ജാർഖണ്ഡിൽ സ്വകാര്യ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തിൽ രണ്ടു ഡോക്ടർമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ധൻബാദ് ജില്ലയിലെ റെസിഡൻഷ്യൽ കോംപ്ലക്സിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
നഴ്സിംഗ് ഹോം ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ ഹസ്ര, ഇവരുടെ അനന്തരവൻ സോഹൻ ഖമാരി, വീട്ടുജോലിക്കാരി താരാദേവി എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടോടെ നഴ്സിംഗ് ഹോമിന്‍റെ സ്റ്റോർ റൂമിൽ നിന്നാണ് തീപടർന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സ്റ്റോർ റൂമിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ശ്വാസം മുട്ടിയാണ് ആളുകൾ മരിച്ചത്. മരിച്ചവരിൽ അഞ്ചാമത്തെ ആളെ തിരിച്ചറിയാനുണ്ടെന്നും പോലീസ് പറഞ്ഞു.