കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Monday, January 30, 2023 1:24 AM IST
കൊല്ലം: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം പട്ടത്താനം സ്വദേശി അമലിനെയാണ് 106 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്.
അമൽ ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച് കൊല്ലത്ത് വിൽപ്പന നടത്തിയിരുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ബംഗളൂരുവിൽ പോയി വരും വഴി കൊട്ടാരക്കരയിൽ ബസ് ഇറങ്ങിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അമലിനൊപ്പം ലഹരി മരുന്ന് കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.