സ്വർണ വില കുറഞ്ഞു
Tuesday, January 31, 2023 11:52 AM IST
കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് താഴ്ന്നത്. ഇതോടെ ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായി.
ശനിയാഴ്ച പവന് 120 രൂപ ഉയർന്ന ശേഷം ഇന്നാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. ജനുവരി 26ന് പവന് 42,480 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.