ഇടമലക്കുടിയിലെ ശൈശവ വിവാഹം: വരനെതിരെ പോക്‌സോ ചുമത്തി
Wednesday, February 1, 2023 4:02 PM IST
ഇടുക്കി: ഇടമലക്കുടിയില്‍ ശൈശവ വിവാഹം നടന്ന സംഭവത്തില്‍ വരനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി. മൂന്നാര്‍ പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
47കാരനും പ്രായപൂര്‍ത്തിയായ രണ്ട് കുട്ടികളുടെ പിതാവുമായ കണ്ടത്തിക്കുടി സ്വദേശി രാമനാണ് 15കാരിയെ വിവാഹം കഴിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിയെ ശിശുക്ഷേമസമിതിയുടെ കേന്ദ്രത്തിലേക്ക് മാറ്റി.
വിവാഹം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ശിശു ക്ഷേമ സമിതി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഗോത്രവര്‍ഗ സംസ്കാരമനുസരിച്ച് നടന്ന വിവാഹം മരവിക്കുന്നതിലും നിയമപ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് വിവരം.
പുടവ കൈമാറി നടക്കുന്ന വിവാഹമായതിനാല്‍ സര്‍ക്കാര്‍ രജിസ്റ്റുകളില്‍ ഇത് സംബന്ധിച്ച രേഖയുണ്ടാകില്ല. വിവിധ സർക്കാർ വകുപ്പുകളുടെ കർശന നിരീക്ഷണമുള്ള മേഖലയിൽ ശൈശവ വിവാഹം നടന്നത് വലിയ വീഴ്ചയാണെന്ന് ആരോപണമുയരുന്നുണ്ട്.