തുർക്കിയിൽ തകർന്ന കെട്ടിടത്തിൽ നിന്നും ബാലികയെ രക്ഷിച്ച് എൻഡിആർഎഫ് സേന
Saturday, February 11, 2023 12:48 AM IST
ഗാസിയാൻടൊപ്: ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ തകർന്ന കെട്ടിടത്തിൽ നിന്ന് എട്ട് വയസുകാരിയെ ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) രക്ഷപ്പെടുത്തി. തുർക്കി സൈനികർക്കൊപ്പം ഗാസിയാൻടൊപ് പ്രവിശ്യയിലെ നൂർദാഗി പട്ടണത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് എൻഡിആർഎഫ് വക്താവ് പറഞ്ഞു.
വ്യാഴാഴ്ച ഇതേ പ്രദേശത്ത് നിന്നും ആറ് വയസുകാരിയെ എൻഡിആർഎഫ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയിരുന്നു.
ദുരന്തബാധിത മേഖലയിൽ നിന്നും രക്ഷാപ്രവർത്തകർ ഇതുവരെ രണ്ട് ജീവൻ രക്ഷിക്കുകയും 13 മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. തുർക്കിയിലെ ദുരിത ബാധിത പ്രദേശങ്ങളിൽ ഫെബ്രുവരി ഏഴ് മുതൽ എൻഡിആർഎഫ് സേനയുടെ രക്ഷാപ്രവർത്തനം തുടരുകയാണ്. വക്താവ് പറഞ്ഞു.
ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾക്കായി 152 പേർ അടങ്ങുന്ന മൂന്ന് എൻഡിആർഎഫ് ടീമുകളെ തുർക്കിയിൽ വിന്യസിച്ചിട്ടുണ്ട്.