ലക്ഷങ്ങളുടെ കൈക്കൂലി; മൂന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Monday, February 13, 2023 6:06 PM IST
കോട്ടയം: ടിപ്പർ ലോറി ഉടമകളിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ മൂന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോട്ടയം എംവിഡി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബി.ഷാജൻ, എസ്.അജിത്, എം.ആർ.അനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വിജിലൻസ് നടത്തിയ റെയ്ഡിൽ മൂവരും ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയതിന്റെ തെളിവ് ലഭിച്ചു. ഈ ഉദ്യോഗസ്ഥരുടെ വീട്ടുവാടക കൊടുക്കുന്നത് പോലും ടിപ്പർ ലോറി ഉടമകളാണെന്നതിനും തെളിവ് കിട്ടി.
ലോറികളെ പരിശോധനയിൽ നിന്ന് ഒഴിവാക്കുന്നതിനായിരുന്നു ഇവർ ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങിയത്.