പ്യോ​ഗ്‌​യാം​ഗ്: ദ​ക്ഷി​ണ കൊ​റി​യ​യും അ​മേ​രി​ക്ക​യും സം​യു​ക്ത​മാ​യി ന​ട​ത്താ​നി​രി​ക്കു​ന്ന സൈ​നി​ക ഡ്രി​ല്ലി​ന് മു​മ്പാ​യി ശ​ക്തി തെ​ളി​യി​ക്കാ​ൻ ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര കൊ​റി​യ.

ജ​പ്പാ​ന്‍റെ കി​ഴ​ക്ക​ൻ തീ​ര​ത്ത് നി​ന്ന് 900 കി​ലോ​മീ​റ്റ​ർ മാ​റി ക​ട​ലി​ലാ​ണ് മി​സൈ​ൽ പ​തി​ച്ച​ത്. ജ​പ്പാ​ന്‍റെ എ​ക്സ്ക്ലൂ​സീ​വ് സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്കു​ള്ളി​ലാ​ണ് മി​സൈ​ൽ പ​തി​ച്ച​തെ​ന്നും ഉ​ത്ത​ര കൊ​റി​യ ഇ​തു​വ​രെ ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​തെ​ന്നും ജാ​പ്പ​നീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്യോ​ഗ്‌​യാം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തു​ള്ള സു​നാ​ൻ പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ഉ​ത്ത​ര കൊ​റി​യ മി​സൈ​ൽ വി​ക്ഷേ​പ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ക​പ്പ​ലു​ക​ൾ​ക്കോ വി​മാ​ന​ങ്ങ​ൾ​ക്കോ കേ​ടു​പാ​ട് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.