പാർട്ടി അവഗണിക്കുന്നു; പ്ലീനറി സമ്മേളനം ബഹിഷ്കരിച്ച് മുല്ലപ്പള്ളി
Friday, February 24, 2023 12:08 PM IST
തിരുവനന്തപുരം: കോൺഗ്രസ് പ്ലീനറി സമ്മേളനം ബഹിഷ്കരിച്ച് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാന നേതൃത്വം തന്നെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമ്മേളനത്തിൽ നിന്ന് മുല്ലപ്പള്ളി വിട്ടുനിൽക്കുന്നത്. ദേശീയ നേതൃത്വത്തെ തീരുമാനം അറിയിച്ചിട്ടുണ്ട്.
കെപിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞതിന് ശേഷം പാർട്ടി തനിക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്ന് മുല്ലപ്പള്ളി നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. അടുത്തയിടെ നടന്ന കോൺഗ്രസിന്റെ പല നിർണായക യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
കോൺഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിനാണ് ഛത്തീസ്ഗഡിലെ റായ്പുരിൽ ഇന്ന് തുടക്കം കുറിച്ചത്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ 10000-ൽ അധികം പ്രതിനിധികള്‍ പങ്കെടുക്കും.