പക്ഷിയിടിച്ചു; ഇൻഡിഗോ വിമാനം തിരിച്ചുവിട്ടു
Monday, February 27, 2023 2:18 AM IST
ന്യൂഡൽഹി: പക്ഷിയിടിച്ചതിനെ തുടർന്ന് സൂറത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
വിമാനം സുരക്ഷിതമായി അഹമ്മദാബാദിൽ ഇറക്കിയെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ വക്താവ് അറിയിച്ചു. ഗ്രൗണ്ട് പരിശോധനയിൽ എൻജിൻ ഫാൻ ബ്ലേഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഏവിയേഷൻ റെഗുലേറ്റർ പറഞ്ഞു.