കാ​ഷ്മീ​രി​ൽ സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
കാ​ഷ്മീ​രി​ൽ സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Thursday, March 2, 2023 12:38 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. കു​പ്‌​വാ​ര ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

33കാ​ര​നാ​യ അ​ബ്ദു​ൾ റ​ഷീ​ദ് ദാ​ർ എ​ന്ന ഡ്രൈ​വ​റെ ഡി​സം​ബ​ർ 15നാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ‌അ​ന്നു​മു​ത​ൽ അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം സ​മ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ബ്ദു​ൾ റ​ഷീ​ദ് ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യി സൈ​ന്യം പി​ന്നീ​ട് അ​റി​യി​ച്ചു. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് സി​ർ​ഹാ​മ ഗ്രാ​മ​ത്തി​ലെ വ​ന​ത്തി​ൽ നി​ന്നാ​ണ് അ​ബ്ദു​ൾ റ​ഷീ​ദി​ന്‍റെ മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.‌ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി​യ‌​തി​ന് ശേ​ഷം മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തു.

അ​ബ്ദു​ൾ റ​ഷീ​ദി​നെ ക​ണ്ടെ​ത്താ​ൻ ദി​വ​സ​ങ്ങ​ളാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് കു​പ്‌​വാ​ര സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് യോ​ഗു​ൽ മ​ൻ​ഹാ​സ് പ​റ​ഞ്ഞു. അ​ബ്ദു​ൾ റ​ഷീ​ദ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട​താ​യി സൈ​ന്യം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


അ​തേ​സ​മ​യം, അ​ബ്ദു​ൾ റ​ഷീ​ദി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ര​ണ്ട് ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് വി​ധേ​യ​നാ​യി​ട്ടു​ണ്ടെ​ന്നും കു​ടും​ബം പ​റ​ഞ്ഞു. സൈ​ന്യം അ​ദ്ദേ​ഹ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ ഉ​ട​ൻ പ്ര​തി​ഷേ​ധ​വു​മാ​യി വ​ൻ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. കേ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രൂ​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<