സ്വർണം കടത്താൻ ശ്രമിച്ച വിമാനക്കമ്പനി ജീവനക്കാരൻ പിടിയിൽ
Wednesday, March 8, 2023 8:22 PM IST
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ കാബിൻ ക്രൂ അംഗം പിടിയിലായി. വയനാട് സ്വദേശി ഷാഫി ആണ് പിടിയിലായത്.
ഷാഫിയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1487 ഗ്രാം സ്വർണം പിടികൂടി. ബഹ്റൈൻ - കൊച്ചി റൂട്ടിൽ സർവീസ് നടത്തിയ വിമാനത്തിലെ ക്രൂ അംഗമായ ഷാഫി, കൈകളിൽ സ്വർണമിശ്രിതം ചുറ്റി വച്ചശേഷം ഷർട്ടിന്റെ കൈ മൂടി ഗ്രീൻ ചാനലിലൂടെ കടക്കാനാണ് പദ്ധതിയിട്ടത്.
വിമാനക്കമ്പനി ജീവനക്കാരൻ സ്വർണം കടത്തുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.