ബ്രഹ്മപുരം തീപിടിത്തം; അട്ടിമറിയില്ലെന്ന് കളക്ടർ
Wednesday, March 8, 2023 10:06 PM IST
തിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടത്തത്തിൽ അട്ടിമറി സാധ്യത തള്ളി ജില്ലാ കളക്ടർ ഡോ.രേണു രാജ്. വിഷയത്തെപ്പറ്റി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.
മാലിന്യത്തിന്റെ രാസവിഘടന പ്രക്രിയയാണ് തീപിടിത്തത്തിന് കാരണമെന്നും അന്തരീക്ഷ താപവും മാലിന്യത്തിലെ ചൂടും വർധിച്ചത് മൂലമാണ് തീക്കനൽ അണയാതെ കത്തുന്നതെന്നും കളക്ടർ വ്യക്തമാക്കി.
മാർച്ച് രണ്ടിനാണ് പ്ലാന്റിൽ തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ഉടൻ തന്നെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നും കളക്ടർ കൂട്ടിച്ചേർത്തു.