നാലു ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി
Monday, March 13, 2023 6:03 AM IST
ഫ്ലോറിഡ: നാലു ബഹിരാകാശ യാത്രികർ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) അഞ്ച് മാസത്തെ താമസം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. അമേരിക്കയുടെ നികോൾ മൻ, ജോഷ് കാസഡ, ജപ്പാന്റെ കോയിച്ചി വകാത, റഷ്യൻ സഞ്ചാരി അന്ന കികിന എന്നിവരാണ് തിരിച്ചെത്തിയത്.
ഇവരുമായി കാപ്സ്യൂൾ ശനിയാഴ്ച രാത്രിയോടെ ഫ്ലോറിഡ തീരത്തിനടുത്തു കടലിൽ വീണു. ചെറിയതും വലുതുമായ പാരഷൂട്ടുകളുടെ സഹായത്തോടെയായിരുന്നു തിരിച്ചിറക്കം. സ്പേസ് എക്സിന്റെ പേടകത്തിൽ കഴിഞ്ഞ ഒക്ടോബറിൽ മൂവരും ബഹിരാകാത്തേക്ക് പോയത്.
മൂന്ന് അമേരിക്കക്കാരും മൂന്നു റഷ്യക്കാരും ഒരു യുഎഇ പൗരനുമാണ് ഇപ്പോൾ അന്താരാഷ്ട്ര നിലയത്തിലുള്ളത്.