കെഎസ്‌യു നേതാക്കളെ ആക്രമിച്ച സംഭവം: എസ്എഫ്ഐ നേതാക്കൾ റിമാൻഡിൽ
സ്വന്തം ലേഖകൻ
Monday, March 13, 2023 1:47 PM IST
ധർമടം: തലശേരി ബ്രണ്ണൻ കോളജിൽ നടന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിനിടെ കെഎസ്‌യു നേതാക്കളെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എസ്എഫ്ഐ നേതാക്കൾ റിമാൻഡിൽ.
എസ്എഫ്ഐ പയ്യന്നൂർ ഏരിയ സെക്രട്ടറി ആശിഷ് ടി. പെരളം, സംസ്ഥാന കമ്മിറ്റി അംഗം ശരത്ത് രവീന്ദ്രൻ എന്നിവരെ ധർമടം പോലീസ് അറസ്റ്റ് ചെയ്തത്.
പാലയാട് കാന്പസിലെ ബിരുദാനന്തര ബിരുദ വിദ്യാർഥി സി.കെ ഹർഷരാജിനെയും നിയമ വിദ്യാർഥി ആഷിത്ത് അശോകനെയും ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
ആശിഷ് ഉൾപ്പടെ എട്ടോളം വരുന്ന എസ്എഫ്ഐ പ്രവർത്തകരുടെ പേരിലാണ് ധർമ്മടം പോലീസ് വധശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം ധർമടം പോലീസ് കോറോത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല.