പോലീസ് സ്റ്റേഷന് വളപ്പില്‍ വാഹനങ്ങൾ കത്തിനശിച്ച സംഭവം; ചാണ്ടി ഷമീം പിടിയിൽ
Tuesday, March 14, 2023 1:45 PM IST
കണ്ണൂര്‍: വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ചാണ്ടി ഷമീമിനെ പോലീസ് കസ്റ്റഡിയിൽ. കാപ്പാക്കേസ് പ്രതി ചാണ്ടി ഷമീമാണ് വാഹനങ്ങൾക്ക് തീയിട്ടതെന്നാണ് പോലീസ് കണ്ടെത്തൽ.
തുടർന്ന് പല സംഘങ്ങളായി പോലീസ് ഇയാളെ തിരഞ്ഞു. ഒടുവിൽ പുഴാവത്തിൽ നിന്നും ഇയാൾ പിടിയിലാവുകയായിരുന്നു. ബലപ്രയോഗത്തിലൂടെ ഷമീമിനെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് വളപട്ടണം പോലീസ് സ്റ്റേഷന് വളപ്പില്‍ നിര്‍ത്തിയിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചത്. ഷമീമിന്റേതുൾപ്പെടെ അഞ്ചോളം വാഹനങ്ങളാണ് നശിച്ചത്.