മദ്രാസ് ഐഐടിയിൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
Wednesday, March 15, 2023 12:23 AM IST
ചെന്നൈ: മദ്രാസ് ഐഐടിയിലെ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂന്നാം വർഷ ബിടെക് വിദ്യാർഥിയായിരുന്ന 20കാരനെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സഹപാഠികളാണ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശുകാരനാണ് മരിച്ചയാൾ.
വിദ്യാർഥിക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും അക്കാഡമിക് ജോലികൾ പൂർത്തിയാക്കുന്നതിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നാണ് പോലീസ് നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷംമാത്രമേ കൂടുതൽ വ്യക്തതയുണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മദ്രാസ് ഐഐടിയിൽ ഒരുമാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.