കൈക്കൂലിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
Sunday, March 19, 2023 10:36 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ കൈക്കൂലിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു. കത്വ ജില്ലയിലാണ് സംഭവം. ബില്ലവാർ സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ മുഷ്താഖ് അഹമ്മദാണ് മരിച്ചത്.
കത്വയിലെ വനിതാ പോലീസ് സ്റ്റേഷനിൽ പരാതിക്കാരിയിൽനിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ സിബിഐ പിടികൂടിയത്. ഇയാളെ പോലീസ് സ്റ്റേഷനിലെ പ്രത്യേക മുറിയിൽ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇയാൾ ഇതേക്കുറിച്ച് അവിടെയുണ്ടായിരുന്നവരോട് പറഞ്ഞു. ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു.ഇയാൾ മരിക്കാനുണ്ടായ കാരണംവ്യക്തമല്ല.