യു​പി​ക്ക് മൂ​ന്ന് വി​ക്ക​റ്റ് ജ​യം, ഗുജറാത്തും ബംഗളൂരുവും പുറത്തായി
യു​പി​ക്ക് മൂ​ന്ന് വി​ക്ക​റ്റ് ജ​യം, ഗുജറാത്തും ബംഗളൂരുവും പുറത്തായി
Monday, March 20, 2023 7:44 PM IST
മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലി​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ യു​പി വാ​രി​യേ​ഴ്സി​ന് ജ​യം. ഗു​ജ​റാ​ത്ത് ജ​യ്ന്‍റ്സി​നെ​തി​രെ മൂ​ന്ന് വി​ക്ക​റ്റി​നാ​യി​രു​ന്നു യു​പി​യു​ടെ ജ​യം. ജ​യ​ത്തോ​ടെ യു​പി പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചു. ഇ​തോ​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വും ഗു​ജ​റാ​ത്ത് ജ​യ്ന്‍റ്സും പ്ലേ​ഓ​ഫ് കാ​ണാ​തെ പു​റ​ത്താ​യി.

താ​ലി​യ മ​ഗ്രാ​ത്തി​ന്‍റെ​യും ഗ്രേ​സ് ഹാ​രി​സി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് യു​പി ജ​യി​ച്ചു​ക​യ​റി​യ​ത്. ഗു​ജ​റാ​ത്ത് ഉ​യ​ർ​ത്തി​യ 179 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഒ​രു പ​ന്ത് ശേ​ഷി​ക്കെ​യാ​ണ് യു​പി മ​റി​ക​ട​ന്ന​ത്.

താ​ലി​യ മ​ഗ്രാ​ത്ത് 38 പ​ന്തി​ൽ 11 ഫോ​റു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ 57 റ​ണ്‍​സെ​ടു​ത്തു. ഗ്രേ​സ് 41 പ​ന്തി​ൽ നാ​ല് സി​ക്സും ഏ​ഴ് ഫോ​റും ഉ​ൾ​പ്പെ​ടെ 72 റ​ണ്‍​സാ​ണ് അ​ടി​ച്ചു കൂ​ട്ടി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 78 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തു. ഇ​താ​ണ് യു​പി​ക്ക് നി​ർ​ണാ​യ​ക​മാ​യ​ത്.


അ​ലീ​സ ഹീ​ലി 12 റ​ണ്‍​സും സോ​ഫി എ​ക്ലെ​സ്റ്റോ​ണ്‍ പു​റ​ത്താ​കാ​തെ 19 റ​ണ്‍​സു​മെ​ടു​ത്തു. മ​റ്റ് ബാ​റ്റ​ർ​മാ​ർ​ക്ക് ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഗു​ജ​റാ​ത്തി​നാ​യി കിം ​ഗാ​ർ​ത്ത് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഗു​ജ​റാ​ത്തി​നാ​യി ദ​യാ​ല​ൻ ഹേ​മ​ല​ത​യും ആ​ഷ്ലീ​ഗ് ഗാ​ർ​ഡ്ന​റും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ഹേ​മ​ല​ത 33 പ​ന്തി​ൽ 57 റ​ണ്‍​സെ​ടു​ത്ത​പ്പോ​ൾ ഗാ​ർ​ഡ്ന​ർ 39 പ​ന്തി​ൽ 60 റ​ണ്‍​സെ​ടു​ത്തു. സോ​ഫി​യ ഡ​ങ്ക്ലി 23 റ​ണ്‍​സും ലോ​റ വോ​ൾ​വാ​ർ​ഡ് 17 റ​ണ്‍​സും നേ​ടി. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല.

യു​പി​ക്കാ​യി രാ​ജേ​ശ്വ​രി ഗെ​യ്ക്‌​വാ​ദും പ​ർ​ശ്‌​വി ചോ​പ്ര​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ജ​യ​ത്തോ​ടെ എ​ട്ട് പോ​യി​ന്‍റു​മാ​യി യു​പി പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<