ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയി; പരാതിയുമായി ഐശ്വര്യ രജനീകാന്ത്
Tuesday, March 21, 2023 2:23 AM IST
ചെന്നൈ: വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയെന്ന പരാതിയുമായി സംവിധായികയും തമിഴ്സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകളുമായ ഐശ്വര പോലീസിനെ സമീപിച്ചു. 3.6 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
വജ്രാഭരണങ്ങള്‍, രത്നം പതിപ്പിച്ച ആഭരണങ്ങള്‍, അരം നെക്ലെയ്സ്, സ്വര്‍ണ വളകള്‍ മുതലായവയാണ് കാണാതെ പോയത്. വീട്ടിൽ ജോലി ചെയ്തിരുന്ന മൂന്നു സഹായികൾക്കു മോഷണത്തിൽ പങ്കുണ്ടാകാമെന്ന സംശയവും പരാതിയിലുണ്ട്.
ഐശ്വര്യയുടെ പരാതിയില്‍ തേനാംപേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.