പാട്ടുകളിലൂടെ പുടിനെ വിമർശിച്ച റഷ്യൻ കലാകാരൻ മരിച്ചു
Thursday, March 23, 2023 9:33 AM IST
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമർ പുടിനെ തന്റെ പാട്ടുകളിലൂടെ വിമർശിച്ച റഷ്യൻ കലാകാരൻ മഞ്ഞുപാളിയിൽ വീണ് മരിച്ചു. ഇലക്ട്രോണിക് സംഗീത ഗ്രൂപ്പ് "ക്രീം സോഡ'യുടെ സ്ഥാപകനായ ദിമ നോവ എന്ന ദിമിത്രി സ്വിർഗുനോവ് (35) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം സഹോദരനും മൂന്നു സുഹൃത്തുക്കൾക്കുമൊപ്പം തണുത്തുറഞ്ഞ വോൾഗ നദി മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. മഞ്ഞുപാളി തകർന്ന് നദിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തുക്കളിലൊരാളും മരിച്ചു.
റഷ്യയിലെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങളിൽ നോവയുടെ പാട്ടുകൾ നിറഞ്ഞുനിന്നിരുന്നു. "അക്വാ ഡിസ്കോ' എന്ന ഗാനമായിരുന്നു ഏറ്റവും ജനപ്രിയം. കൂടാതെ, പാട്ടുകളിൽ റഷ്യൻ പ്രസിഡന്റിന്റെ 1.3 ബില്യൺ ഡോളറിന്റെ കൊട്ടാരത്തെയും നോവ വിമർശിച്ചു.