മാപ്പ് പറയാൻ എന്‍റെ പേര് സവർക്കറെന്നല്ല: രാഹുൽ ഗാന്ധി
വെബ് ഡെസ്ക്
Saturday, March 25, 2023 6:57 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ മാപ്പുപറയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്‍റെ പേര് ഗാന്ധിയെന്നാണ്, മാപ്പ് പറയാൻ സവർക്കറെന്നല്ലെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അദാനി വിഷയത്തിൽ മോദിക്കെതിരേയും രാഹുൽ ആഞ്ഞടിച്ചു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിൽ ചില ചോദ്യങ്ങൾ താൻ പാർലമെന്‍റിൽ ചോദിച്ചു. അന്നു മുതൽ മോദിയുടെ കണ്ണുകളിൽ താൻ ഭയം കാണുന്നുവെന്നും രാഹുൽ പറഞ്ഞു.