അരി തേടി.. അരിക്കൊന്പൻ; ചിന്നക്കനാലിൽ വീട് തകർത്തു
Thursday, April 6, 2023 3:23 PM IST
ചിന്നക്കനാൽ: വീടിനു നേരെ വീണ്ടും അരിക്കൊന്പൻ എന്ന കാട്ടാനയുടെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ അരിക്കൊന്പൻ വീട് തകർത്തു.
വീടിന്റെ അടുക്കളയും ഷെഡുമാണ് തകർത്തത്. വി.ജെ. ജോർജ് എന്നയാളുടെ വീടാണ് നശിപ്പിച്ചത്. അയൽവാസികളും വനപാലകരും ചേർന്ന് ആനയെ തുരത്തി.