"രാഹുൽ ഗാന്ധി ആധുനിക ഇന്ത്യയുടെ മഹാത്മ ഗാന്ധി'
Thursday, April 6, 2023 3:30 PM IST
റായ്പുർ: രാഹുൽ ഗാന്ധിയെ ആധുനിക ഇന്ത്യയുടെ മഹാത്മ ഗാന്ധിയെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് എംഎൽഎ. ഛത്തീസ്ഗഡ് കോൺഗ്രസ് എംഎൽഎ അമിതേഷ് ശുക്ലയാണ് രാഹുലിനെ മഹാത്മാഗാന്ധിയോട് ഉപമിച്ചത്.
2018ലെ ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയാണ് ശുക്ല തെരഞ്ഞെടുക്കപ്പെട്ടത്. മഹാത്മ ഗാന്ധിയും രാഹുലും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ടെന്നും ശുക്ല പറഞ്ഞു.
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിച്ചു. വർഷങ്ങൾക്കു മുമ്പ് ഗാന്ധിജി ദണ്ഡി മാർച്ച് നടത്തുകയുണ്ടായി. രാഹുൽ ഇന്ത്യയുടെ പുത്രനാണെന്ന് എംഎൽഎ വിശേഷിപ്പിക്കുകയും ചെയ്തു.
താൻ പറയുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ശുക്ല പറഞ്ഞു.