കൊമ്പന്മാർക്ക് ജയത്തുടക്കം
Saturday, April 8, 2023 11:36 PM IST
കോഴിക്കോട്: സൂപ്പർ കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയത്തുടക്കം. ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് തകർത്തു.
ദിമിത്രിയോസ് ഡയമന്റകോസ്(40' - പെനാൽറ്റി ), നിഷു കുമാർ (54'), കെ.പി. രാഹുൽ(90 +1') എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ജയത്തോടെ ഗ്രൂപ്പ് എയിൽ മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് എത്തി.