നിയമസഭാ സംഘർഷം; ദൃശ്യം പകർത്തിയവർക്കെതിരെ നടപടിയുമായി സർക്കാർ
Tuesday, April 11, 2023 6:43 PM IST
തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ചേംബറിന് മുമ്പിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയവർക്കെതിരെ നടപടി എടുക്കാനൊരുങ്ങി സർക്കാർ.
കാമറ ഉപയോഗം നിരോധിച്ചിട്ടുള്ള അതീവ സുരക്ഷാ മേഖലയിലെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് ഏഴു പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാരോട് സ്പീക്കർ എ.എൻ.ഷംസീർ വിശദീകരണം ആവശ്യപ്പെട്ടു.
കെ.കെ. രമ, എം. വിൻസെന്റ്, ടി. സിദ്ദിഖ്, എം.കെ. മുനീർ, എ.പി.അനിൽകുമാർ, പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരുടെ പിഎമാർക്കാണ് നോട്ടിസ് നൽകിയത്.