വനിതാ ലീഗ് നേതാവ് കിണറ്റിൽ വീണ് മരിച്ചു
Wednesday, April 12, 2023 6:02 PM IST
കോഴിക്കോട്: വനിതാ ലീഗ് നേതാവും താമരശേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഹാജറ കൊല്ലരുക്കണ്ടി(50 ) കിണറ്റിൽ വീണ് മരിച്ചു. ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം നടന്നത്.
വീടിന് പിന്നിലുള്ള കിണറ്റിൽ വീണ നിലയിൽ ഹാജറയെ കണ്ടെത്തുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായ ഹാജറ രണ്ട് തവണ താമരശേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.