മലപ്പുറത്ത് ഗ്ലാസ് പാളി ശരീരത്തിൽ വീണ് യുവാവ് മരിച്ചു
Wednesday, April 12, 2023 7:02 PM IST
മലപ്പുറം: വളാഞ്ചേരിയിൽ ഭീമൻ ഗ്ലാസ് പാളി ശരീരത്തിൽ പതിച്ച് ചുമട്ടുതൊഴിലാളി മരിച്ചു. കൊട്ടാരം സ്വദേശി സിദ്ദിഖ് ആണ് മരിച്ചത്.
കോട്ടപ്പുറം ജുമാ മസ്ജിദിന് സമീപത്തുള്ള പ്ലൈവുഡ് - ഗ്ലാസ് വ്യാപാരകേന്ദ്രത്തിന് മുമ്പിൽ വച്ചാണ് അപകടം സംഭവിച്ചത്. ട്രക്കിൽ നിന്ന് ക്രെയിനിന്റെ സഹായത്തോടെ ഇറക്കിയ ഗ്ലാസ് പാളി സിദ്ദിഖിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു.
ഗ്ലാസ് പാളിക്കും ട്രക്കിനുമിടയിൽ കുടുങ്ങിപ്പോയ സിദ്ദിഖിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.