താ​മ​ര​ശേ​രി​യി​ല്‍​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി​യെ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി
താ​മ​ര​ശേ​രി​യി​ല്‍​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി​യെ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി
Monday, April 17, 2023 4:43 PM IST
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി മു​ഹ​മ്മ​ദ് ഷാ​ഫി​യെ ക​ണ്ടെ​ത്തി. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​തെ​ന്ന് താ​മ​ര​ശേ​രി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 7ന് ​രാ​ത്രി​യാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം ഷാ​ഫി​യെ​യും ഭാ​ര്യ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കു​റ​ച്ചു ദൂ​രം മു​ന്നോ​ട്ട് പോ​യ ശേ​ഷം ഭാ​ര്യ​യെ റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച് ഇ​വ​ര്‍ ഷാ​ഫി​യു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.


ക​ര്‍​ണാ​ട​ക​യി​ലേ​ക്കാ​ണ് ഇ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന​ത് സം​ബ​ന്ധി​ച്ച് നേ​ര​ത്തെ പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ഷാ​ഫി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​ര്‍ കാ​സ​ര്‍​ഗോ​ഡ് നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് ആ​രാ​ണെ​ന്ന​ത് സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<