"മുഖ്യമന്ത്രിയല്ല ജഡ്ജിമാരെ നിയമിക്കുന്നത്'; വിമർശനവുമായി ലോകായുക്ത
Tuesday, April 18, 2023 6:32 PM IST
തിരുവനന്തപുരം: ലോകായുക്തക്കെതിരായ പരമാർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റീസ് സിറിയക് ജോസഫ്. ജഡ്ജിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിമാരല്ലെന്നും സര്‍വീസില്‍ തുടരുന്നതിനെ വിമര്‍ശിക്കുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
12 വര്‍ഷം താന്‍ സര്‍ക്കാര്‍ പ്ലീഡര്‍ ആയിരുന്നുവെന്ന ആരോപണത്തിനെതിരെയും ലോകായുക്ത രംഗത്തെത്തി. വിവിധ പാര്‍ട്ടികളില്‍പ്പെട്ട മുഖ്യമന്ത്രിമാര്‍ ഭരിച്ചപ്പോഴാണ് 12 വര്‍ഷം തുടര്‍ച്ചയായി സർക്കാർ പ്ലീഡറായി പ്രവര്‍ത്തിച്ചത്.
പി.കെ. വാസുദേവന്‍ നായര്‍, കെ. കരുണാകരന്, എ.കെ. ആന്റണി, ഇ.കെ. നായനാര്‍ എന്നിവരുടെ ഭരണകാലത്ത് താന്‍ കേരള ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചു. ഇവരെല്ലാം തന്നെ തെരഞ്ഞെടുത്തത് മുജ്ജന്മ സുകൃതം കൊണ്ടായിരിക്കും എന്ന് ജസ്റ്റീസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു.