ശബരിമല തിരുവാഭരണക്കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍
Wednesday, April 19, 2023 12:48 PM IST
ന്യൂഡല്‍ഹി: ശബരിമല തിരുവാഭരണക്കേസ് ബുധനാഴ്ച വീണ്ടും സുപ്രീം കോടതിയില്‍. 2006 ജൂണില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ അംഗങ്ങളും നല്കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.
2020 ഫെബ്രുവരിയില്‍, അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് സീല്‍ വച്ച കവറില്‍ റിപ്പോര്‍ട്ട് നല്കാന് ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന് നായരെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. രാജകുടുംബത്തിന്റെ കൈവശം തിരുവാഭരണം തുടരുന്നതില്‍ സുരക്ഷാപ്രശ്നമുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്ന് കോടതി അന്ന് നിര്‍ദേശിച്ചിരുന്നു.