ആശങ്ക വേണ്ട; സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരോട് എസ്. ജയശങ്കർ
Friday, April 21, 2023 5:25 AM IST
ന്യൂഡൽഹി: സുഡാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.
കേന്ദ്രസർക്കാരിന്റെ പ്രതിനിധികൾ സുഡാനിലെ ഇന്ത്യക്കാരുമായി തുടർച്ചയായി സമ്പർക്കം പുലർത്തുന്നുണ്ട്. ആരും അനാവശ്യ റിസ്കുകൾ എടുക്കരുത്. എല്ലാവരും ശാന്തത പാലിക്കണം. എല്ലാവരെയും ഉടൻതന്നെ സുഡാനിൽ നിന്ന് പുറത്തെത്തിക്കാനാകുമെന്നും എസ്. ജയശങ്കർ അറിയിച്ചു.
സൈന്യവും അര്‍ധസൈനിക വിഭാഗമായ ആര്‍എസ്എഫും തമ്മില്‍ യുദ്ധം തുടരുന്ന സുഡാനില്‍ മരണ സംഖ്യ 300 കഴിഞ്ഞതായാണ് സൂചന.
50ലധികം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോഷകാഹാര കുറവ് നേരിടുന്ന 50,000 കുട്ടികളുടെ നില പ്രതിസന്ധിയിലാണ്.