സത്യപാൽ മാലിക്കിനെതിരെ സിബിഐ: ജനാധിപത്യത്തിനു നേർക്കുള്ള കടന്നാക്രമണമെന്ന് സിപിഎം
Friday, April 21, 2023 8:35 PM IST
ന്യൂഡൽഹി: ജമ്മുകാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യുന്നതിനെ വിമർശിച്ച് സിപിഎം. ജനാധിപത്യത്തിനു നേർക്കുള്ള നികൃഷ്ടമായ കടന്നാക്രമണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യസുരക്ഷയുടെ താൽപ്പര്യം മുൻനിർത്തി സത്യപാൽ മാലിക്ക് ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് മറുപടി പറയുന്നതിനുപകരം മോദി സർക്കാർ സിബിഐയെ അഴിച്ചുവിട്ടിരിക്കുകയാണ്. ലജ്ജാകരം, അപലപനീയം- യെച്ചൂരി ട്വീറ്റ് ചെയ്തു. സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്റെ വാർത്ത പങ്കുവച്ചായിരുന്നു സിപിഎം ജനറൽ സെക്രട്ടറിയുടെ ട്വീറ്റ്.