തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച മുതൽ കർശന നിയന്ത്രണം
Saturday, April 22, 2023 11:10 PM IST
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്ന സാഹചര്യത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഒന്നു മുതൽ മൂന്നു വരെ പ്ലാറ്റ്ഫോമുകളിൽ ട്രെയിനുകൾ എത്തില്ല.
നാലും അഞ്ചും പ്ലാറ്റ് ഫോമുകളിലാകും ട്രെയിനുകൾ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുക. ഇവിടെയുള്ള കടകൾക്കും നിയന്ത്രണമുണ്ട്.
തന്പാനൂരിലെ പ്രധാന കവാടവും അടയ്ക്കും. പവർഹൗസ് റോഡിലെ രണ്ടാം കവാടം വഴിയാകും യാത്രക്കാരുടെ പ്രവേശനം. രണ്ടാം കവാടത്തിൽ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ ഏർപ്പെടുത്തും. റെയിൽവേ പ്ലാറ്റ്ഫോമിലെ മുഴുവൻ കടകളും അടയ്ക്കും.
ഒന്നാം നന്പർ പ്ലാറ്റ് ഫോമിലാണ് ചൊവ്വാഴ്ച രാവിലെ 10.30ന് വന്ദേഭാരതിന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.