ബിജെപി സ്നേഹയാത്രകൾ വ്യാപിപ്പിക്കുമെന്ന് കെ. സുരേന്ദ്രൻ
Thursday, April 27, 2023 12:11 PM IST
കൊച്ചി: കേരളത്തിൽ വിവിധ മതസ്ഥരുമായി സൗഹൃദം വളർത്തുന്നതിനുള്ള സ്നേഹയാത്രകൾ വ്യാപിപ്പിക്കാൻ ബിജെപി തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ സന്ദർശനം കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കിയെന്നും സുരേന്ദ്രൻ കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനം ബിജെപിയുടെ ബഹുജന അടിത്തറ വിപുലമാക്കുന്നതിന് ഊർജം പകരും. സംസ്ഥാനത്തെ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാർക്കുൾപ്പെടെ എല്ലാവർക്കും വികസനത്തിന് മോദിയോടൊപ്പം സഞ്ചരിക്കാനാണു താത്പര്യം. അവർക്കെതിരേ പ്രചാരണവും ഭീഷണിയും ഉണ്ടായിരുന്നു. ഒന്നും വിലപ്പോയില്ല.
പ്രധാനമന്ത്രി പ്രഖ്യാപിച്ച 3600 കോടിയോളം രൂപയുടെ പദ്ധതികൾ സംസ്ഥാനത്തിന്റെ വികസനത്തിന് വേഗത വർധിപ്പിക്കുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.