ആർടിപിസിആർ ടെസ്റ്റ് നിർബന്ധമല്ല; വീണ്ടും ഇളവ് അനുവദിച്ച് ചൈന
Thursday, April 27, 2023 12:11 PM IST
ബെയ്ജിംഗ്: കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് അനുവദിച്ച് ചൈന. രാജ്യത്തേക്ക് എത്തുന്നവർക്ക് ഇനി നെഗറ്റീവ് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമല്ല. ശനിയാഴ്ച മുതലാണ് പുതിയ ഇളവ് പ്രാബല്യത്തിൽ വരിക.
സീറോ കോവിഡ് നയത്തിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ഇളവ് അനുവദിച്ചത്. പിസിആർ ടെസ്റ്റിന് പകരം 48 മണിക്കൂറിന് മുമ്പെടുത്ത ആന്റിജൻ ടെസ്റ്റ് ഉപയോഗിച്ച് ഇനി രാജ്യത്ത് പ്രവേശിക്കാനാകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിംഗ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങൾ ചൈന തുടരുകയായിരുന്നു. ടൂറിസം രംഗത്ത് ഉൾപ്പടെ തിരിച്ചുവരവ് ലക്ഷ്യമിട്ട് കഴിഞ്ഞ മാസം എല്ലാ തരത്തിലുമുള്ള വിസകളും ചൈന പുനഃസ്ഥാപിച്ചിരുന്നു.