റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കേസ്: സത്യപാല്‍ മാലിക് ഇന്ന് സിബിഐക്ക് മുന്നില്‍
Friday, April 28, 2023 10:24 AM IST
ന്യൂഡല്‍ഹി: റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും. സാക്ഷി എന്ന നിലയിലാണ് സത്യപാല്‍ മൊഴി നല്‍കുക.
ഗവര്‍ണറായിരിക്കേ, 2018ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സുമായി ജമ്മു കാഷ്മീര്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സത്യപാല്‍ മാലിക് റദ്ദാക്കിയിരുന്നു.