റൊണാൾഡോയ്ക്ക് ഗോൾ; വിജയവഴിയിൽ തിരിച്ചെത്തി അൽ നസർ
Saturday, April 29, 2023 11:25 AM IST
റിയാദ്: സൗദി പ്രോ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി അൽ നസർ. അൽ റയെദിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൾ നേടി.
നാലാം മിനിറ്റിലാണ് റൊണാൾഡോ അൽ നസറിന് വേണ്ടി വലകുലുക്കിയത്. അബ്ദുൽ റഹ്മാൻ ഗരീബ് (55'), മുഹമ്മദ് മാരൻ (90'), അബ്ദുൽ മജീദ് (94') എന്നിവർ അൽ നസറിന്റെ മറ്റു ഗോളുകൾ നേടി.