യുക്രെയ്നിൽ റഷ്യയുടെ ആക്രമണം; കുട്ടികൾ ഉൾപ്പടെ 26 പേർ കൊല്ലപ്പെട്ടു
Saturday, April 29, 2023 11:25 AM IST
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പടെ 26പേർ കൊല്ലപ്പെട്ടു. സെൻട്രൽ യുക്രെയ്നിലെ ചരിത്ര നഗരമായ ഉമാനിലെ അപ്പാർട്ട്മെന്റിന് നേരെയാണ് ആക്രമണമുണ്ടായത്.
യുക്രെയ്ന്റെ ഊർജ്ജ ഗ്രിഡിനെ സ്തംഭിപ്പിക്കാൻ ലക്ഷ്യമിട്ട് റഷ്യ ആവർത്തിച്ചു നടത്തിയ ആക്രമണത്തിലാണ് ഇത്രെയും ജീവനുകൾ നഷ്ടമായത്. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
മറ്റൊരു നഗരമായ ഡിനിപ്രോയിലും ബോംബ് ആക്രമണമുണ്ടായി. ഇവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു യുവതിയും ഇവരുടെ കുഞ്ഞും കൊല്ലപ്പെട്ടു. പരിക്കേറ്റ യുവതിയുടെ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.