കേന്ദ്രാനുമതി ലഭിച്ചില്ല; മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം അനിശ്ചിതത്വത്തിൽ
Saturday, April 29, 2023 10:56 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം അനിശ്ചിതത്വത്തിൽ. യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് സന്ദർശനത്തെ അനിശ്ചിതത്വത്തിലാക്കിയത്.
ഈ മാസം ആദ്യം യാത്രയ്ക്ക് കേന്ദ്രാനുമതി തേടിയതാണ്. സാധാരണയായി അനുമതി ലഭിക്കാൻ ഇത്രയും താമസം ഉണ്ടാകാറില്ല. അനുമതി ഇനിയും വൈകിയാൽ യാത്ര റദ്ദാക്കേണ്ടി വരും.
അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് യാത്ര. മേയ് ഏഴിന് അബുദാബിയിലേക്കു പോകാനാണ് ഉദ്ദേശിക്കുന്നത്.