തൃശൂർ പൂരം ഇന്ന്
Sunday, April 30, 2023 7:05 AM IST
തൃശൂർ: ആചാരപ്പെരുമയും ആവേശവും ചേർന്ന് ജനസാഗരത്തിൽ ആവേശത്തിരയിളക്കം സൃഷ്ടിക്കുന്ന തൃശൂർ പൂരം ഇന്ന്.
ഘടകപൂരങ്ങളുടെ വരവിനെ എതിരേൽക്കുന്ന ക്ഷേത്രമൈതാനം 11:30-ന് മഠത്തിൽവരവ് ഘോഷയാത്രയ്ക്ക് സാക്ഷിയാകും. തുടർന്ന് ഇലഞ്ഞിത്തറ മേളവും കുടമാറ്റവും തൃശൂരിന്റെ മണ്ണിനെ ആവേശത്തിലാഴ്ത്തും.
പൂരം കാണാനായി ശനിയാഴ്ച രാത്രി മുതൽ തൃശൂർ വടക്കുനാഥ മൈതാനിയിൽ ജനക്കൂട്ടം നിറഞ്ഞുതുടങ്ങിയിരുന്നു. ശനിയാഴ്ച പെയ്തിറങ്ങിയ കനത്ത മഴ അവഗണിച്ചും നിരവധി ആളുകളാണ് പൂരമൈതാനിയിൽ രാത്രി തമ്പടിച്ചത്.