ജനപക്ഷ പുരസ്കാരം ജോസ് കെ. മാണി എംപിക്ക്
Sunday, April 30, 2023 11:07 PM IST
തിരുവനന്തപുരം: സെന്റർ ഫോർ പൊളിറ്റിക്കൽ സയൻസ് കേരള നൽകുന്ന ജനപക്ഷ അവാർഡ് ജോസ് കെ. മാണി എംപി അർഹനായി. രാഷ്ട്രീയ നേതാവ്, മികച്ച പാർലമെന്റേറിയൻ എന്നീ വിഭാഗങ്ങളിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
50000 രൂപയും പ്രശസ്തിപത്രവും ഫലകലും അടങ്ങുന്നതാണ് പുരസ്കാരം. ചൊവ്വാഴ്ച വിലെ 11 ന് തൈക്കാട് റസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പുരസ്കാരം സമ്മാനിക്കും. മന്ത്രി എം.ബി. രാജേഷ് ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും.