മകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവം: പ്രതി മയക്കുമരുന്നു സംഘാംഗം
Wednesday, May 3, 2023 8:09 PM IST
കോഴിക്കോട്: മകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു നിരവധി തവണ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. വെള്ളയിൽ നാലുകുടി പറമ്പ് കെ.പി. അജ്മൽ (30) ആണ് അറസ്റ്റിലായത്.
ഇയാള്‍ക്കു മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം അന്വേഷിച്ചുവരികയാണ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ് അജ്മല്‍. വെള്ളയിൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പെയിന്റിംഗ് തൊഴിലാളിയായ അജ്മൽ കൂടെ ജോലി ചെയ്യുന്ന യുവാവിനെ കള്ളക്കേസിൽ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവാവിന്റെ അമ്മയെ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് അറിയിച്ചു.
പീഡനം തുടങ്ങിയിട്ട് ഒരു വർഷമായി. മെഡിക്കൽ കോളജിനു സമീപത്തെ ലോഡ്ജുകളിലും മറ്റിടങ്ങളിലും കൊണ്ടുപോയാണു പീഡിപ്പിച്ചത്. പോലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോൾ തന്റെ മൊബൈൽ ഫോണിൽ സ്വകാര്യ ചിത്രങ്ങളുണ്ടെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും പീഡനം തുടരുകയുമായിരുന്നു.
പ്രതിമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മെഡി. കോളജ് അസി. കമ്മീഷണർ കെ. സുദർശൻ അറിയിച്ചു.