ആലപ്പുഴയില്‍ റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രക്കാരന് മരിച്ചു
Thursday, May 4, 2023 11:32 AM IST
ആലപ്പുഴ: റോഡിലെ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രക്കാരന് ദാരുണാന്ത്യം. മത്സ്യതൊഴിലാളിയായ കളരിക്കല്‍ വീട്ടില്‍ ജോയ്(50) ആണ് മരിച്ചത്.
ആലപ്പുഴയിലെ കൊമ്മാടിയില്‍ ബുധനാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ജോയ് പുതിയ കലുങ്ക് പണിയാനായി സ്ഥാപിച്ച കുഴിയില്‍ വീഴുകയായിരുന്നു.
സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. അപകടം നടന്നയുടന്‍ അധികൃതര്‍ സ്ഥലത്തെത്തി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചെന്നും നാട്ടുകാര്‍ ആരോപിച്ചു.