കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; വീണ്ടും റിക്കാര്‍ഡ് വില
Friday, May 5, 2023 3:11 PM IST
കൊച്ചി: വീണ്ടും റിക്കാര്‍ഡ് തിരുത്തിക്കുറിച്ച് സ്വര്‍ണവില. 160 രൂപ വര്‍ധിച്ച് പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇന്നത്തെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധന. 5,720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വ്യഴാഴ്ച സ്വര്‍ണ വില പുതിയ റിക്കാര്‍ഡിലെത്തിയിരുന്നു. പവന് 45,600 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണവില. ഏപ്രിൽ 14ന് പവന് 45,320 രൂപ എത്തിയതായിരുന്നു മുൻപത്തെ റിക്കാര്‍ഡ് വില.
ആഗോളതലത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകര്‍ച്ചയാണ് സ്വര്‍ണ വില ഉയര്‍ത്തുന്നത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.