ഉമ്മന്‍ചാണ്ടി വീണ്ടും ആശുപത്രിയില്‍; വൈറല്‍ ന്യുമോണിയ സ്ഥിരീകരിച്ചു
Friday, May 5, 2023 2:19 PM IST
ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമ്മന്‍ ചാണ്ടിക്ക് വൈറല്‍ ന്യുമോണിയ സ്ഥിരീകരിച്ചതായി മകന് ചാണ്ടി ഉമ്മന്‍ അറിയിച്ചു.
ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാകണമെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അര്ബുദബാദിതനായ ഉമ്മന്‍ ചാണ്ടി ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു.