റെയിൽവേ മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണി: ട്രെയിനുകൾ റദ്ദാക്കി
Friday, May 5, 2023 10:27 PM IST
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ റെയിൽവേ മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച മുതൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
എട്ട്, 15 തീയതികളിലെ എറണാകുളം-ഗുരുവായൂർ(06448), 07, 10, 12, 14, 17, 19, 21, 24, 26, 28, 29, 31 തീയതികളിലെ കൊല്ലം-എറണാകുളം മെമു(06442) ട്രെയിനുകൾ റദ്ദാക്കി. ഇതിനു പുറമെ ഏഴ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.
നിലന്പൂർ-കോട്ടയം(16325): എട്ട്, 15 തീയതികളിൽ അങ്കമാലിയിൽ സർവീസ് അവസാനിപ്പിക്കും. കണ്ണൂർ-എറണാകുളം(16306): എട്ട്, 15 തീയതികളിൽ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-ഗുരുവായൂർ(16342): എട്ട്, 15 തീയതികളിൽ എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
ഗുരുവായൂർ-തിരുവനന്തപുരം(16341): ഒൻപത്, 16 പുലർച്ചെ 5.20 ന് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും. പുനലൂർ-ഗുരുവായൂർ(16327): എട്ട്, 15 തീയതികളിൽ കോട്ടയത്ത് സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-എറണാകുളം(16304): 15ന് തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും. എറണാകുളം-കൊല്ലം മെമു(06441): ശനിയാഴ്ച മുതൽ 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
ആലപ്പുഴ വഴി പോകേണ്ട ചെന്നൈ എഗ്മോർ-ഗുരുവായൂർ(16127) എട്ടിന് കോട്ടയം വഴി തിരിഞ്ഞു പോകും. ചെന്നൈ എഗ്മോർ-ഗുരുവായൂർ(16127) 26, 28, 29, 30, 31 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും.
തിരുവനന്തപുരം-വെരാവൽ(16334) എട്ട്, 15 തീയതികളിൽ മൂന്ന് മണിക്കൂർ 55 മിനിറ്റ് വൈകി രാത്രി 7.40 ന് മാത്രമേ സർവീസ് ആരംഭിക്കൂ. എട്ട്, 15 തീയതികളിലെ കൊച്ചുവേളി-മൈസൂർ(16316) രാത്രി എട്ടിനും തിരുവനന്തപുരം-ഷാലിമാർ(22641) രാത്രി 10.15 നും എറണാകുളം-കാരയ്ക്കൽ(16188) രാത്രി 11.50 നും മാത്രമേ സർവീസ് ആരംഭിക്കൂ.
കൊച്ചുവേളി-യശ്വന്ത്പൂർ(12258)എട്ടിന് വൈകുന്നേരം അഞ്ചിനും 15 ന് രാത്രി 8.10 നും സർവീസ് ആരംഭിക്കും. തിരുവനന്തപുരം-ചെന്നൈ(12696) എട്ടിന് വൈകുന്നേരം 5.15 നും 15 ന് വൈകുന്നേരം 6.45 നും സർവീസ് ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.