റെയിൽവേ ട്രാക്കിൽ നിന്ന് ചിത്രമെടുക്കവെ വിദ്യാർഥി ട്രെയിനിടിച്ച് മരിച്ചു
Saturday, May 6, 2023 9:43 AM IST
ഹൈദരാബാദ്: റെയില്‍വേ ട്രാക്കിൽ നിന്ന് ചിത്രമെടുക്കവെ കൗമാരക്കാരന് ട്രെയിനിടിച്ച് മരിച്ചു. ഹൈദരാബാദിലാണ് സംഭവം.
16കാരനായ വിദ്യാര്‍ഥി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചിത്രമെടുക്കാന്‍ റെയില്‍വേ ട്രാക്കിലെത്തിയത്.
കുട്ടി റെയില്‍വേ ട്രാക്കില്‍ കൂടി നടക്കുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അത്ഭുതകരമായി രക്ഷപെട്ടു. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തു.